ജെഎസ്ഡബ്ല്യൂ സിമന്റ് കമ്പനിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലയോരത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ സാനിറ്റൈസര്‍ വിതരണം ചെയ്തു

പൂടംകല്ല്: ജെഎസ്ഡബ്ല്യൂ സിമന്റ് കമ്പനിയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പനത്തടി, കള്ളാര്‍ പഞ്ചായത്ത് ഓഫിസുകള്‍, രാജപുരം, അമ്പലത്തറ പൊലീസ് സ്റ്റേഷനുകള്‍, രാജപുരം പ്രസ് ഫോറം, കെഎസ് ഇബി ബളാംതോട്, രാജപുരം സെക്ഷന്‍ ഓഫിസുകള്‍, മാലക്കല്ല് കുടുംബ ക്ഷേമ ഉപകേന്ദ്രം, മൂന്നാം മൈല്‍ സ്‌നേഹാലയം എന്നിവങ്ങളില്‍ സാനിറ്റൈസര്‍ വിതരണം ചെയ്തു. ജെഎസ് ഡബ്ല്യു ജില്ലാ മാനേജര്‍ എ.പ്രേമരാജന്‍, എന്‍ജിനീയര്‍ ടി.സുധിഷ്, അഷറഫ് സൂപ്പര്‍ സ്റ്റീല്‍ മാലക്കല്ല്, ജയിന്‍ പി വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു. സൂപ്പര്‍ സ്റ്റീല്‍ മാലക്കല്ല്, റിച്ചു ഹാര്‍ഡ് വേഴ്‌സ് അമ്പലത്തറ എന്നിവയുടെ നേതൃത്വത്തിലാണ് വിതരണം നടന്നത്.

Leave a Reply