മലയോരത്ത് സ്ഥിരമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാണത്തൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ നിൽപ്പ് സമരം നടത്തി

മലയോരത്ത് സ്ഥിരമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാണത്തൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ നിൽപ്പ് സമരം നടത്തി

പാണത്തൂർ: മലയോരത്ത് സ്ഥിരമായി മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നതിൽ പ്രതിഷേധിച്ച് പനത്തടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പാണത്തൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുന്നിൽ നിൽപ്പ് സമരം നടത്തി. വൈദ്യുതി പോയാൽ സേവനങ്ങൾ തടസ്സപെടുന്ന സ്ഥിതിയാണ് മലയോരത്തുള്ളത്. പാണത്തൂരില ടവറിന്റെ ബാറ്ററികൾ നശിച്ചിട്ട് മാസങ്ങളായി. പുതിയ ബാറ്ററി 2 സ്ഥാപിച്ച് മുടങ്ങാത്ത സേവനം നൽകണമെന്നാവശ്യ പെട്ട് പരാതികൾ നൽകിയിരുന്നെങ്കിലും നടപടിയായില്ല. മണ്ഡലം പ്രസിഡന്റ് ജോണി തോലംപുഴ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ.ജെ.ജയിംസ് അധ്യക്ഷത വഹിച്ചു. എസ്.മധുസീദനൻ, സണ്ണി ഇലവുങ്കൽ, പി.യോഗേഷ് കുമാർ എന്നിവർ നേതൃത്വം നൽകി

Leave a Reply