ചുള്ളിക്കര : അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ചുള്ളിക്കരയിലെ സുധീഷ് (43) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ മരണപ്പെടുയായിരുന്നു. പുതിയ വീടിന്റെ ഗ്യഹ പ്രവേശം നടക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നാട്ടുകാരെ കണ്ണീരിലാഴ്ത്തിയുള്ള സുധീഷിന്റെ വിയോഗം. ഭാര്യ: സജില. മക്കള്‍: ആദിത്യ, ആരാധ്യ . പിതാവ്: നാരായണന്‍. മാതാവ് : ശ്രീലത.
സഹോദരങ്ങള്‍: രതീഷ്, സുനില്‍ .