സിപിഎം ഏഴാംമൈൽ ലോക്കൽ കമ്മിറ്റി ഓൺലൈൻ പഠനത്തിന് ടെലിവിഷൻ നൽകി
രാജപുരം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത തട്ടുമ്മൽ രാജീവ് ദശലക്ഷം കോളനിയിലെ തെങ്ങ് കയറ്റ തൊഴിലാളി വിനു – ഓമന ദമ്പതികളുടെ 4 മക്കൾക്ക് സിപിഎം ഏഴാംമൈൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ സെറ്റ് നൽകി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ടി.വി കൈമാറി കോടോംബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ, ഏഴാംമൈൽ ലോക്കൽ കമ്മറ്റി സെക്രട്ടറി സി.ബാബുരാജ്, അംഗങ്ങളായ ടി.അച്ചുതൻ, ടി.വി.പവിത്രൻ ,ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ , നാരായണൻ അരിയളം, സുധിഷ് , ഗംഗാധരൻ , പ്രദീപ് , സുകുമാരൻ എന്നിവർ പങ്കെടുത്തു
വീട്ടിലെത്തുമ്പോഴേക്കും വീടിൻ്റെ വൈദ്യുതി ബില്ല് അടക്കാത്തതിനാൽ കണക്ഷൻ വിഛേദിച്ചിരുന്നു . മുഴുവൻ ബിൽ തുകയും നാരായണൻ അരിയളം അടച്ച് തീർത്ത് കൊണ്ട് കുടുംബത്തിന് ആശ്വാസമേകി.