ഇരിയ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിയ മഹാത്മ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആയുർ ജീവനം പദ്ധതി കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ രാജൻ വി ബാലൂർ അദ്ധ്യക്ഷനായി. സ്കൂൾ പിടിഎ ഭാരവാഹികളായ ഗോപകുമാർ , ഉമ്മർ , തുടങ്ങിയവർ നേതൃത്വം നൽകി. പദ്ധതി പ്രകാരം അംഗൺ വാടികളിലും, ബസ് സ്റ്റോപുകളിലും, പൊതു സ്ഥാപനങ്ങളിലും ഔഷധ സസ്യങ്ങളുടെ വിതരണവും സംരക്ഷണവുമാണ് ലക്ഷ്യമിടുന്നത്.
പുണ്ണംകുളം, മണ്ടേങ്ങാനം, ഗുരുപുരം, ലാലൂർ ,തുടങ്ങി മുഴുവൻ അംഗൺവാടികളിലേക്കും തൈകൾ എത്തിച്ചു നൽകി. ഏഴാംമൈൽ ജമാഅത്ത് കമ്മിറ്റിക്കു വേണ്ടി , പള്ളിയിൽ വച്ച് നടന്ന പരിപാടി ഇരിയ അയ്യപ്പ ക്ഷേത്ര സേവാ സമിതി പ്രസിഡണ്ട് പി.വിജയൻ ഉൽഘാടനം ചെയ്തു. ഷെരീഫ് ഏഴാംമൈൽ അദ്ധ്യക്ഷനായി. അഷറഫ്, മുഹമ്മദ് കുഞ്ഞി എന്നിവർ തൈകൾ ഏറ്റുവാങ്ങി.
അമ്പലത്തറ ടൗണിൽ ഔഷധസസ്യ ഹരിതവൽക്കരണത്തിന്റെ ഭാഗമായി സി ഐ ടി യു പ്രതിനിധികളായ ഉണ്ണികൃഷ്ണൻ രതീഷ് എന്നിവർ തൈകൾ ഏറ്റുവാങ്ങി. പാതയോരങ്ങളിൽ ആര്യവേപ്പ്, നെല്ലി, ഞാവൽ, ഉങ്ങ്, ചെറുനാകം തുടങ്ങിയവയുടെ ആയിരത്തിലധികം തൈകൾ വിതരണം ചെയ്തു.
കോടോം ബേളൂർ 19-ാം വാർഡിൽ മുഴുവൻ അംഗൺ വാടിയിലെ കുരുന്നുകൾക്കും തൈകൾ വിതരണം ചെയ്തു.
അംഗൺ വാടി അധ്യാപിക അനിത ടീച്ചർ തൈകൾ ഏറ്റുവാങ്ങി. ബാബുരാജ് അമ്പലത്തറ, രാമചന്ദ്രൻ മാസ്റ്റർ, തുടങ്ങിയവർ നേതൃത്വം നൽകി.
പുല്ലൂർ പെരിയ പഞ്ചായത്ത് ആറാം വാർഡിലെ ആയുർ ജീവനം പദ്ധതി വാർഡ് മെമ്പർ രജനി നാരായണൻ ഉൽഘാടനം ചെയ്തു.
ഇരിയ അംഗൺ വാടി അദ്ധ്യാപിക ശ്യാമള അദ്ധ്യക്ഷയായി. പി ടി എ ഭാരവാഹി ഗോപകുമാർ സ്വാഗതം പറഞ്ഞു
രാമകൃഷ്ണൻ , അനീഷ്, നാരായണൻ ഇരിയ തുടങ്ങിയവർ സംസാരിച്ചു രാജൻ വി ബാലൂർ നന്ദിയും പറഞ്ഞു.