നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്റ്റേഹിക്കുക കോവിഡ് മഹാമാരിയില്‍ തന്റെ അയല്‍പക്കത്തെ 24 കുടുംബങ്ങള്‍ക്ക് പാലംങ്കല്ലിലെ പുല്ലാഴിയില്‍ റോയിയും കുടുംബവും.ഭക്ഷ്യക്കിറ്റുകള്‍ നല്‍കി കൈത്താങ്ങായി.

രാജപുരം : നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്റ്റേഹിക്കണമെന്ന ബൈബിള്‍ വചനം അന്വര്‍ഥമാക്കി പ്രവാസിയും കുടുംബവും.ഓസ്‌ട്രേലിയില്‍ ജോലി ചെയ്യുന്ന പാലംങ്കല്ല് സ്വദേശി പുല്ലാഴിയില്‍ റോയിയും കൂടുംബവുമാണ് കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന തന്റെ അയല്‍പക്കത്തെ പള്ളംപടുക്ക കോളനിയിലെ പാവപ്പെട്ട 24 ആദിവാസി കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ നല്‍കി കൈത്താങ്ങായത്. ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ നിര്‍വഹിച്ചു. വാര്‍ഡംഗം ലീല ഗംഗാധരന്‍, കുഞ്ഞുമോന്‍ പുല്ലാഴിയില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Leave a Reply