ഏഴാംമൈല്‍ : കോവിഡ് മഹാമാരിയുടെ അതി തീവ്രവ്യാപന സാഹചര്യത്തില്‍ നാടിനു കൈത്താങ്ങായി വയമ്പ് പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം ക ആന്‍ഡ് വായനശാലയും അക്ഷര സേനാംഗങ്ങളും. വായനശാല പരിധിയില്‍ മുഴുവന്‍ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. പച്ചക്കറി കിറ്റ് വിതരണം കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.ശ്രീജ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഒന്നാം വാര്‍ഡ് മെമ്പര്‍ ശ്രീ കുഞ്ഞികൃഷ്ണന്‍, വയമ്പ് ബ്രാഞ്ച് സെക്രട്ടറി ടി.അച്ചുതന്‍, നേരംകാണാതടുക്കം ബ്രാഞ്ച് സെക്രട്ടറി പി.പി.രാജീവന്‍, ക്ലബ്ബ് പ്രസിഡന്റ് രതീഷ്.എം എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി സുരേഷ് വയമ്പ് സ്വാഗതവും പ്രസിഡന്റ് രതീഷ്.വി.വി. അധ്യക്ഷതയും വഹിച്ചു. സി പി ഐ എം വയമ്പ്, നേരംകാണാതടുക്കം ബ്രാഞ്ച് കമ്മിറ്റികള്‍, യംഗസ്റ്റാര്‍ ക്ലബ്ബ് ,dyfi വയമ്പ് ,നേരംകാണാതടുക്കം യൂണിറ്റ് എന്നിവ സഹകരിച്ച് നടത്തിയ പച്ചക്കറി കിറ്റ് വിതരണം വായനശാലാ പരിധിയിലെ 170 ഓളം വീടുകളില്‍ വിതരണം ചെയ്തു.അജയ്കുമാര്‍, രാജേഷ്.വി, മഹേഷ്.വി,മുരളി വി.ടി, സുഭാഷ്, സതീശന്‍ വി.എം, രാജേഷ്.ടി, വി.കെ.സതീഷ് , എച്ച്.സതീഷ്, ഇ.ശ്രീജിത്ത് , കൃപേഷ്, ജിനു ജോസഫ്, വിനു എന്നിവര്‍ നേതൃത്വം നല്‍കി.