രാജപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം വ്യാപാരി വ്യവസായി ഏകോപനസമിതി രാജപുരം യൂണിറ്റിനെ ആഭിമുഖ്യത്തില്‍ രാജപുരത്ത് വച്ച് നടന്ന പ്രതിഷേധ നില്‍പ്പ് സമരം യൂണിറ്റ് പ്രസിഡണ്ട് പി ടി തോമസ് ഉദ്ഘാടനം ചെയ്തു ഭരണസമിതി അംഗങ്ങള്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി എം എം സൈമണ്‍ വൈസ് പ്രസിഡണ്ട് സി ജോബി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി അതോടനുബന്ധിച്ച് പൂടംകല്ലില്‍ വച്ച് നടന്ന സമരം ജില്ലാ കമ്മിറ്റി മെമ്പര്‍ സിറ്റി ലൂക്കോസ്, യൂണിറ്റ് ജോ. സെക്രട്ടറി മധു, ട്രഷറര്‍ സുധാകരന്‍, ജില്ലാ കമ്മിറ്റി മെമ്പര്‍ മധു എന്നിവര്‍ നേതൃത്വം നല്‍കി.