കോടോം ബേളൂര്‍ പഞ്ചായത്ത് അട്ടക്കണ്ടം 9-ാ0 വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും എല്‍ഡിഎഫ് വാര്‍ഡ് കമ്മിറ്റി സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

അട്ടക്കണ്ടം: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അട്ടക്കണ്ടം 9-ാ0 വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.
കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ ഭാഗമായി ലോക്ഡൗണ്‍ നീണ്ട് പോകുന്നസാഹചര്യം കണക്കിലെടുത്ത് വാര്‍ഡിലെ 410 ഓളം വീടുകളില്‍ എല്‍ ഡി എഫ് വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം ചെയ്തത്. കിറ്റ് വിതരണം ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ രജനി കൃഷ്ണന്‍ , പിവി ചന്ദ്രന്‍, സിപിഎം കാലിച്ചാനടുക്കം ലോക്കല്‍ സെക്രട്ടറി ടി.വി.ജയചന്ദ്രന്‍, മുന്‍ മെമ്പര്‍ പി.വിശശിധരന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ എം.വി.ജഗന്നാഥ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ മധു കോളിയാര്‍ സ്വാഗതം പറഞ്ഞു.. ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വാര്‍ഡിന്റെ മുഴുവന്‍ വീടുകളിലും പച്ചക്കറി കിറ്റ് എത്തിച്ചു.മദനന്‍ പെരട്ടൂര്‍, ഷെരീഫ് ഒറിക്‌സ്, രാകേഷ് കെ പി മാണിയൂര്‍, ജോമീഷ് ജോസഫ് കോളിയാര്‍, വിജയന്‍ ഏഴാംമൈല്‍, സാബുരാജ് കായക്കുന്ന്, ഷംസുദീന്‍ ഇടത്തോട്, ഗഫൂര്‍ പരപ്പ തുടങ്ങിയവരുടെ സാമ്പത്തികസഹായത്തോടെയാണ് പച്ചക്കറി സാധനങ്ങള്‍ വാങ്ങിയത്.30 ക്വിന്റല്‍ പച്ചക്കറിയാണ് വിതരണം ചെയ്തത്.

Leave a Reply