പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സാംസ്‌കാരിക ക്ഷേമനിധി നടപ്പിലാക്കണമന്നാവശ്യപ്പെട്ട് കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) എം എല്‍ എമാര്‍ക്ക് നിവേദനം നല്‍കി.

രാജപുരം: പ്രാദേശിക പത്ര പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്, ഉദുമ എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്‍ , അഡ്വ.സി.എച്ച്. കുഞ്ഞമ്പു എന്നിവര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇത് എത്രയും വേഗം നടപ്പിലാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് ജില്ലാ ഭാരവാഹികള്‍ നിവേദനത്തില്‍ ആവശ്യപെട്ടു. ഇതിനുവേണ്ട ഇടപെടല്‍ നടത്താം എന്ന് എംഎല്‍എ മാര്‍ ഉറപ്പുനല്‍കി.കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറി പ്രമോദ് കുമാര്‍ രാജപുരം, രവീന്ദ്രന്‍ കൊട്ടോടി, സുരേഷ് കൂക്കള്‍, കെജെയു സംസ്ഥാന കമ്മിറ്റി അംഗം സി.കെ.നാസര്‍ കാഞ്ഞങ്ങാട്, ഹാറൂണ്‍ ചിത്താരി, ഷെരീഫ് എരോല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

Leave a Reply