ഗ്രീൻ കേരളയുടെ ഭാഗമായി കള്ളാർ പഞ്ചായത്തിലെ മാലിന്യ ശേഖരണം ഏറ്റവും ആദ്യം പൂർത്തിയാക്കിയതി പതിനാലാം വാർഡിൽ

പൂടംകല്ല്: സർക്കാരിന്റെ ഗ്രീൻ കേരളയുടെ ഭാഗമായി വീട്ടുപരിസരത്തെ മാലിന്യ ശേഖരണം കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പൂർത്തിയാക്കി. വീട്ടുപരിസരത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, ചെരുപ്പുകൾ തുടങ്ങിയ മാലിന്യങ്ങൾ അതത് വീട്ടുകാർ ചാക്കുകളിലാക്കി വച്ചു. തുടർന്ന് റോഡരികിൽ എത്തിച്ച മാലിന്യങ്ങൾ വാർഡ് മെംബർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എത്തി വാഹനത്തിൽ കയറ്റി പാലക്കല്ലിലെ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്നും ഹരിത കർമ സേനാംഗങ്ങൾ ഇവ തരം തിരിച്ച് ഗ്രീൻ കേരള കമ്പനിക്ക് കൈമാറും. കള്ളാർ പഞ്ചായത്തിൽ പതിനാലാം വാർഡാണ് മാലിന്യ ശേഖരണം ഏറ്റവും ആദ്യം പൂർത്തിയാക്കിയത്.

Leave a Reply