കൊട്ടോടി: കനത്ത മഴയില്‍ കക്കുണ്ട് ആയൂര്‍വേദ ആശുപത്രി റോഡില്‍ നിന്നും ഗ്രാഡി പള്ള ഭാഗത്തേക്ക് പോകുന്ന പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തരതമ്യേന ഉയരം കുറഞ്ഞ പാലം ഉയരം കൂട്ടി പുതുക്കിപണിയണമെന്ന ആവശ്യം ശക്തമാണ്. കനത്ത മഴയില്‍ വെളളം കയറി ഗതാഗതം മുടങ്ങുന്നത് പതിവാണ്. മഴക്കാലത്ത് വെള്ളം കയറുന്നതിനാല്‍ കൊട്ടോടി റോഡില്‍ നിന്നും കക്കുണ്ട് ഭാഗത്തേക്ക് പോകുന്നവര്‍ ചുറ്റി വേണം സഞ്ചരിക്കാന്‍.