രാജപുരം: പ്രാദേശിക പത്ര പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ എം.എല്‍ എ എം.രാജഗോപാലിന് നിവേദനം നല്‍കി. കഴിഞ്ഞ ബജറ്റില്‍ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇത് എത്രയും വേഗം നടപ്പിലാക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്ന് നിവേദനത്തില്‍ ആവശ്യപെട്ടു. കെ.ജെ.യു ജില്ലാ സെക്രട്ടറി പ്രമോദ് കുമാര്‍ രാജപുരം, രവീന്ദ്രന്‍ കൊട്ടോടി, സുരേഷ് കൂക്കള്‍ എന്നിവരുടെ നേതൃത്വത്തിലാണ്