ഉദയപുരം:കോടോത്ത് കാഞ്ഞിരത്തിങ്കാലില്‍ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഒടയംചാലിലെ ഓട്ടോ ഡ്രൈവര്‍ എരുമക്കുളത്തെ മനോജ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഒടയംചാലില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം നടന്നത് .ഒടയംചാലിലെ ശ്രീ ദുര്‍ഗ ടെക്‌സറ്റയില്‍സ് ഉടമ കൂടിയാണ് മരിച്ച മനോജ്. ഭാര്യ: ശോഭ. ഏക മകന്‍: ആദിനന്ദ് . മാതാവ് : ജലജ , പിതാവ്: കുഞ്ഞിരാമന്‍ . സഹോദരന്‍: വിനീത്