കാഞ്ഞങ്ങാട്: പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന് സമിതി കാഞ്ഞങ്ങാട് അലാമിപ്പളളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടത്തിയ ചക്ര സ്തംഭന സമരം ജെ ടി യു സി ജില്ലാ പ്രസിഡണ്ട് സുരേഷ് പുതിയേടത്ത് ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി നേതാവ് സത്യന് അലാമിപ്പളളി അദ്ധ്യക്ഷനായി. ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് പുതിയപുരയില്‍, ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പ്രതീഷ്, സന്തോഷ് മാവുങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. ഓട്ടോ തൊഴിലാളി യൂണിയന് സി ഐ ടി യു യൂണിറ്റ് സെക്രട്ടറി അശോകന് സ്വാഗതം പറഞ്ഞു.