ഇരിയ : കൊറോണക്കാലം മനുഷ്യനെ പഠിപ്പിച്ച പാഠങ്ങളിലൊന്നാണ് അവനവന് വേണ്ടുന്ന ഭക്ഷണം അവനവൻ ഉൽപ്പാദിപ്പിക്കുകയെന്നത്
രാസവളവും കീടനാശിനിയും ഉപയോഗിച്ച് തകർത്ത കൃഷിയിടങ്ങൾ
പച്ചില വളവും പഞ്ചഗവ്യവും ഉപയോഗിച്ച്
സമ്പൂർണ്ണ ജൈവകൃഷി രീതിയിൽ
നെൽകൃഷി ആരംഭിക്കുകയാണ് ഇരവിൽ വയലിൽ പത്തേക്കറോളം നെൽവയൽ
ബിൽഡപ്പ് കാസറഗോഡിൻ്റെ ആഭിമുഖ്യത്തിൽ നെൽകൃഷി ആരംഭിക്കുന്നതിൻ്റെ ഭാഗമായി ഞാറ് നടൽ ജില്ലാ കലക്ടർ ഡോ.സജിത്ത് ബാബു ഐ എ എസ് ഞാറ് നട്ട് ഉൽഘാടനം ചെയ്തു
ബിൽഡപ്പ് കാസറഗോഡ്
വർക്കിംഗ് ചെയർമാൻ
കൂക്കൾ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.അരവിന്ദാക്ഷൻ
ജനറൽ സെക്രട്ടറി ഡോ.ഷെയ്ഖ് ബാവ സേട്ട് ,പ്രിൻസിപ്പൽ അഗ്രികർച്ചറൽ ഓഫിസർ ആർ .വീണാറാണി ,കൃഷി ഓഫീസർ പ്രമോദ് കുമാർ
അഗ്രികൾച്ചറർ വിഭാഗം ചെയർമാൻ പി.കെ.ലാൽ, വാർഡ് മെമ്പർ
രജനി നാരായണൻ , രവീന്ദ്രൻ കണ്ണങ്കൈ,കെ.സി.ജോസ് , ദയാകർമാഡ, ഹരീസ് ഖദീരി , സാദിഖ് മഞ്ചേശ്വരം, അബ്ദുൾ ഖബീർ, കെ.പി.അനിൽകുമാർ
സുലേഖ മാഹിൻ , പ്രൊഫ.സുജാത , ഡോ.രശ്മി പ്രകാശ്, ബാലാമണി ടീച്ചർ
ഫിലോമിന മാത്യു, എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ പാരമ്പര്യ കർഷകരായ പി.വി.ബാലകൃഷ്ണൻ , ദിവാകരൻ താനത്തിങ്കൽ,കൃഷ്ണൻ വളപ്പിൽ , കുഞ്ഞമ്പു നായർ കാനത്തൂർ,
യുവകർഷകനും അദ്ധ്യാപകരമായ രാജേഷ് സ്കറിയ എന്നിവരെ ആദരിക്കുകയും ചെയ്തു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവാന്തരീക്ഷത്തിൽ നടന്ന ഞാറ് നടീൽ നാടിൻ്റെ ഉത്സവവും പോയ കാല ഗ്രാമ കാഴ്ച്ചയുടെ നേർച്ചിത്രവുമായി മാറി.