പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, കോണ്‍ഗ്രസ് കള്ളാർ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ സിജോ ചാമക്കാല കോൺഗ്രസിൽ നിന്നും രാജിവച്ചു. സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ചാമക്കാല പറഞ്ഞു.

രാജപുരം: പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ സിജോ ചാമക്കാലയില്‍ ഉള്‍പ്പടെ നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് സിപിഐ എമ്മില്‍ ചേര്‍ന്നു. മണ്ഡലം കമ്മിറ്റി മെമ്പര്‍ കെ.ടി.മാത്യു, എട്ടാം വാര്‍ഡ് സെക്രട്ടറി വി.റഷീദ്, കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകരായ ബിജുമോന്‍ ജോസഫ്, കേശവന്‍ തുടങ്ങിയവരാണ് കോണ്‍ഗ്രസ് രാഷ്ട്രീയം മതിയാക്കി സിപിഎമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കള്ളാര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഭാരവാഹികളുടെ ഏകപക്ഷീയമായ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.ഏറെ കാലമായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും, ഐഎന്‍ടിയു ജില്ലാ കമ്മിറ്റി മെമ്പറും, പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം, ബ്ലോക്ക് ജനറല്‍ സെക്രട്ടറിയായും, കള്ളാര്‍ ഫാര്‍മോഴ്‌സ് വെല്‍ഫയര്‍ സൊസൈറ്റി ഡയറക്ടറുമായി പ്രവര്‍ത്തിച്ച് വന്ന സിജോ ചാമക്കാലയിലും, മറ്റുള്ളവരും കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് കളിയും, പരസ്പരം പഴിചാരലും കാരണം മനം മടുത്താണ് രാജി. 24ന് പകല്‍ 4ന് കള്ളാര്‍ വ്യാപാര ഭവനില്‍ വെച്ച് ചേരുന്ന യോഗത്തില്‍ സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.സതീഷ്ചന്ദ്രന്‍ സി പി എമ്മില്‍ ചേര്‍ന്നവരെ മാലയിട്ട് സ്വീകരിക്കും.

Leave a Reply