മാലക്കല്ല് : കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണെങ്കിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികളെ സജീവമാക്കുവാനുള്ള മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. വായനാചരണത്തില്‍ കുട്ടികളുടെ വായനാഭിരുചി വളര്‍ത്തുന്നതിനുള്ള ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയുണ്ടായി .പ്രശസ്ത സാഹിത്യകാരന്മാരും ഗ്രന്ഥരചയിതാക്കളുമായ സന്തോഷ് ഏച്ചിക്കാനം ,നൗഫല്‍ എന്നിവര്‍ വായനാദിനത്തില്‍ മുഖ്യാതിഥികളായെത്തി .ഡിജിറ്റല്‍ കൊളാഷ് ,പുസ്തകപരിചയം ആസ്വാദനം ,പത്രവാര്‍ത്ത ക്വിസ് ,വായനയുടെ വാതായനങ്ങളില്‍ , വായനാമരം , വീട്ടിലെ പുസ്തകപ്പുര , തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി .സ്‌കൂള്‍ ലൈബ്രറിയിലെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് എത്തിക്കുന്നതിനായി അധ്യാപകരുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പുസ്തകവണ്ടി പദ്ധതി വേറിട്ട ശ്രദ്ധേയമായ പരിപാടിയായി മാറി .ഈ വര്‍ഷം കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിലൊരു ഗ്രന്ഥശാല പദ്ധതികള്‍ നാന്നൂറോളം കുടുംബങ്ങളില്‍ പുസ്തകപ്പുര ക്രമീകരിച്ചിട്ടുണ്ട് . പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ മാനേജര്‍ റവ . ഫാ .ബെന്നി കന്നുവെട്ടിയേല്‍ , ഹെഡ്മാസ്റ്റര്‍ സജി എം എ , പി.ടി.എ പ്രസിഡന്റ് ശ്രീ സജി എ സി എന്നിവര്‍ നേതൃത്വം നല്‍കി വരുന്നു