അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കൊട്ടോടി മാവുങ്കാൽ കോളനിയിലെ കെ.എച്ച്.ബാബു (34) മരിച്ചു

അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കൊട്ടോടി മാവുങ്കാൽ കോളനിയിലെ കെ.എച്ച്.ബാബു (34) മരിച്ചു

കൊട്ടോടി: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കൊട്ടോടി മാവുങ്കാൽ കോളനിയിലെ കെ.എച്ച്.ബാബു (34) മരിച്ചു.. അപസ്മാര രോഗത്തിന് ഏറെ നാളായി വീട്ടിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയോട് കൂടി പനി കൂടിയ ബാബുവിനെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടർന്ന് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇന്നു രാവിലെ ഏഴു മണിയോടെയാണ് മരിച്ചത്. സംസ്കാരം മൂന്നു മണിയോടെ മാവുങ്കാലിലെ വീട്ടുവളപ്പിൽ നടന്നു. പിതാവ് കെ.കുഞ്ഞിരാമൻ, മാതാവ് ജാനകി. സഹോദരങ്ങൾ: കെ.എച്ച്.ചന്ദ്രൻ, കെ.എച്ച്.മാധവൻ.

Leave a Reply