പാണത്തൂര്‍ : കൃഷി ഭൂമിയിലെത്തുന്ന കാട്ടാനകളെ തുരത്താന്‍ പനത്തടി പഞ്ചായത്തിലെ വനാതിര്‍ത്തി മേഖലകളില്‍ പ്രാദേശികമായി നാല് ജോലിക്കാരെ നിയമിക്കാന്‍ പനത്തടി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ജന ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. റാണിപുരം മേഖലയില്‍ വനാതിര്‍ത്തിയിലുള്ള സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ കാട് കൊത്തി വന്യമൃഗങ്ങളുടെ വരവ് തടയുന്നതിനുള്ള നടപടി സ്വീകരിക്കും.ആര്‍.ആര്‍.ടിയുടെ സേവനം കാര്യക്ഷമമാക്കും. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിതരണം വേഗത്തിലാക്കും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. അഷറഫ്, പനത്തടി വില്ലേജ് ഓഫീസര്‍ എ.എസ്. ജയകുമാര്‍ , പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ എ.രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ്, കെ.ജെ.ജെയിംസ്, രാധാ സുകുമാരന്‍, കെ.കെ.വേണുഗോപാലന്‍, സി.ആര്‍. ബിജു, കെ.എസ്. വി.പി.പ്രീതി, ഹരിദാസ്, സജിനിമോള്‍ , പഞ്ചായത്ത് അസി.സെക്രട്ടറി ജോസ് അബ്രാഹം, അഡ്വ.ബി. മോഹന്‍ കുമാര്‍, പി.തമ്പാന്‍, അജി ജോസഫ് , മൈക്കിള്‍ എം. പൂവത്താനി, റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍ , വനം വകുപ്പ് ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.