കള്ളാര്‍: കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ലൈസന്‍സ്ഡ് എഞ്ചിനീയര്‍സ് ആന്‍ഡ് സൂപ്പര്‍ വൈസര്‍സ് ഫെഡറേഷന്‍ (ലെന്‍സഫഡ് ) സംസ്ഥാന വ്യാപകമായി നടത്തുന്ന നില്‍പ് സമരത്തിന്റെ ഭാഗമായിലെന്‍സഫഡ് മലയോര മേഖല യൂണിറ്റിന്റെ സമരം കള്ളാര്‍ പഞ്ചായത്ത് ഓഫീസിനു മുന്‍പില്‍ ജില്ലാ കമ്മിറ്റി അംഗം എഞ്ചിനീയര്‍ ടി.ജെ.സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. താലൂക് വൈസ് പ്രസിഡന്റ് എം.കെ.മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി വിജയ ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ശ്രീകുമാര്‍, മാത്യു ജോണ്‍, ബിജു, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.