മാലക്കല്ല്: ഇന്ധന വിലചരിത്രത്തിലെ ഏറ്റവും കൂടിയ വിലയായ 100 രൂപ32 പൈസ എത്തിയതില്‍ പ്രധിഷേധിച് കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാജി ചാരാത്തിന്റെ നേതൃത്വത്തില്‍ മാലക്കല്ല് പെട്രോള്‍പമ്പിന് മുമ്പില്‍ തലമുണ്ഡനം ചെയ്ത് പ്രധിഷേധസമരം നടത്തി.കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്പിക്കുന്ന അമിതനികുതി ഭാരം കുറയ്ക്കണമെന്നുംപാചക വാതക സബ്സിഡി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു . ജില്ലകോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍സെക്രട്ടറി ഹരിഷ് പി നായര്‍ ഉദ്ഘാടനംചെയ്തു. കള്ളാര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ടി.കെ.നാരായണന്‍ .എം.കെ.മാധവന്‍ നായര്‍. എം.എം സൈമണ്‍. സജി പ്ലാച്ചേരി .പിസി തോമസ്. കെ. ഗോപി. വിനോദ് പൂടംകല്ല് .ഒ.ടി ചാക്കോ. അബ്രഹാം കടുതോടിഗിരീഷ് നീലിമല,കെ ബാബു എന്നിവര്‍ സംസാരിച്ചു.