കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ ചുമതലയേറ്റു.

പനത്തടി: കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ 2021-22 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയണ്‍സ് ഡിസ്ട്രിക്ട് ജി.എല്‍.ടി കോ-ഓര്‍ഡിനേറ്റര്‍ ടൈറ്റസ് തോമസ് MJF  ഉത്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് ആര്‍.സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. റീജിയണല്‍ ചെയര്‍പേഴ്‌സണ്‍ കെ.വി സുരേഷ് ബാബു, സോണ്‍ ചെയര്‍മാന്‍ ബാല കൃ ഷണന്‍ നായര്‍, സെക്രട്ടറി രാജീവ് എം എന്‍, കണ്ണന്‍ നായര്‍,എ.പി ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു ജെയിന്‍. പി. വര്‍ഗ്ഗീസ് സ്വാഗതവും, സെബാന്‍ കാരക്കുന്നേല്‍ നന്ദിയും പറഞ്ഞു.കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് ഭാരവാഹികള്‍ കണ്ണന്‍ നായര്‍(പ്രസിഡണ്ട്), കെ.എന്‍ വേണു, ജെയിന്‍.പി.വര്‍ഗീസ്, എം.എന്‍.രാജീവ്( വൈസ് പ്രസിഡണ്ടുമാര്‍), സെബാന്‍ കാരക്കുന്നേല്‍(സെക്രട്ടറി), എ.എ ലോറന്‍സ് (ജോ. സെക്രട്ടറി), എ.പി ജയകുമാര്‍ (ട്രഷറര്‍).

Leave a Reply