കോവിഡ് പരിശോധനകൾ കർശനമാക്കി എല്ലാവരെയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം: കേരള ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ജെ.സജി.

കോവിഡ് പരിശോധനകൾ കർശനമാക്കി എല്ലാവരെയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം: കേരള ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.ജെ.സജി.

രാജപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പരിശോധനകൾ കർശനമാക്കിക്കൊണ്ട് എല്ലാവരെയും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണം എന്ന് കേരള ടെക്സ്റ്റൈൽ അസോസിയേഷൻ കാസർകോട് ജില്ലാ പ്രസിഡന്റ് കെ.ജെ.സജി.
ജീവിതം വഴി മുട്ടി നിൽക്കുന്ന വ്യാപാരികളുടെ ക്ഷമയെ പരീക്ഷിക്കരുത് സഹിക്കുന്നതിനും ഒരു പരിധിയുണ്ട് ഉദ്യോഗസ്ഥരുടെ ജോലി ഭാരം കുറയ്ക്കുന്നതിനു വേണ്ടി അശാസ്ത്രീയമായ ലോക് ഡൗ ൺ ഇന്റെ പേര് പറഞ്ഞ് ഒരു പഞ്ചായത്തിൽ ഒരു കുടുംബത്തിലെ അഞ്ചു പേർ പരിശോധിച്ച് പോസിറ്റീവ് ആയാൽ അവിടെ അടച്ചുപൂട്ടുന്നു തൊട്ടടുത്ത പഞ്ചായത്തിൽ ആരും പരിശോധിച്ചിട്ടില്ല എങ്കിൽ അവിടെ തുറന്നിടുന്നു അടച്ച് പഞ്ചായത്തിൽനിന്നും തുറന്ന് പഞ്ചായത്തിലേക്ക് ജനങ്ങൾ ഒഴുകുന്നു അടച്ചു പൂട്ടപ്പെട്ട ചില ദിവസങ്ങൾ മാത്രം തുറക്കാൻ അനുവദിക്കുമ്പോൾ അവിടെയും നിയന്ത്രിക്കാനാവാത്ത തിരക്ക് ഇതുകൊണ്ട് എവിടെയാണ് രോഗത്തെ തടയാൻ ആവുക, ഇനിയെങ്കിലും പ്രായോഗിക തലത്തിലേക്ക് വരിക ബസുകളിലും, മെട്രോയിലും, വാക്സിനേഷൻ സെന്റർ കളിലും, ബീവറേജസ് ഔട്ട്ലെറ്റ് ലും, ജനങ്ങൾ തള്ളി കയറുമ്പോൾ ദിവസത്തിൽ പത്ത് പേരിൽ താഴെ കടയിൽ കയറുന്ന സ്ഥാപനങ്ങൾ പൂട്ടി ഇടുവാൻ ആവശ്യപ്പെടുന്നു. കഴിഞ്ഞ രണ്ട് വർഷത്തെ മുഴുവൻ സീസണുകൾ നഷ്ടപ്പെട്ട സർക്കാർ പറഞ്ഞതെല്ലാം ഞങ്ങൾ അനുസരിച്ചു ലോൺ എടുത്തതിന് പലിശയും കടയുടെ വാടകയും സാധനം വാങ്ങിയ അതിന്റെ കടവും നഷ്ടപ്പെട്ട സ്റ്റോക്കും നോക്കി പകച്ചുനിൽക്കുന്ന വ്യാപാരികളെ നിയമലംഘനത്തിന് പ്രേരിപ്പിക്കരുത് അങ്ങനെ ആരെങ്കിലും ചെയ്യേണ്ടി വന്നാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്വം ഭരണകൂടങ്ങക്കാണ് ഞങ്ങൾക്കും ജീവിക്കണം, അല്ലെങ്കിൽ അടച്ചിടുന്നത് മൂലമുണ്ടാകുന്ന നഷ്ടങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്നും കെ.ജെ.സജി ആവശ്യപ്പെട്ടു.

Leave a Reply