ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്ക മൊബൈല്‍ഫോണ്‍ വിതരണംചെയ്തു

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്ക മൊബൈല്‍ഫോണ്‍ വിതരണംചെയ്തു

രാജപുരം: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ 22 സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ റവ .ഫാ.ജോര്‍ജ് പുതുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ കെ സി സി അതിരൂപത പ്രതിനിധി അഡ്വക്കേറ്റ് കെ ടി ജോസ് ,കെ സി സി ട്രഷറര്‍ ജോസ് പുതുശ്ശേരി കാലായില്‍ ,പിടിഎ പ്രസിഡണ്ട് ശ്രീ ഒ ജെ മത്തായി ,എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫിലോമിന സ്വാഗതവും അധ്യാപക പ്രതിനിധി .ഒ എ എബ്രഹാം നന്ദിയും പറഞ്ഞു.

Leave a Reply