കള്ളാർ: മതിയായ രേഖകൾ ഇല്ലാതെ ചെങ്കല്ല് കടത്തുകയായിരുന്ന 4 ടിപ്പർ ലോറികൾ റവന്യു അധികൃതർ പിടികൂടി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ പെരുമ്പള്ളി ആശ്രമത്തിന് സമീപത്ത് നിന്നാണ് മതിയായ രേഖകൾ ഇല്ലാതെ ചെങ്കല്ല് കടത്തുകയായിരുന്ന ലോറികൾ പിടിച്ചെടുത്തത്. കള്ളാർ സ്വദേശിയുടെ താണ് പിടിച്ചെടുത്ത ലോറികളെന്നാണ് സൂചന. കഴിഞ്ഞ ദിവസം കൊട്ടോടി ചീറ്റക്കാൽ തട്ടിലെ ചെങ്കൽ പണയിലുണ്ടായ ഗർത്തം പരിശോധിക്കാൻ വരുന്നതിനിടെയാണ് വെള്ളരിക്കുണ്ട് താലൂക്ക് തഹസിൽദാർ ഷൈജു സെബാസ്റ്റ്യൻ, ഡെപ്യൂട്ടി തഹസിൽദാർ ആന്റണി, കളളാർ സ്പെഷൽ വില്ലേജ് ഓഫിസർ പ്രശാന്ത് വി ജോസഫ് എന്നിവർ ലോറികൾ കസ്റ്റഡിയിലെടുത്തത്. പരിശോധന സമയത്ത് വാഹനത്തിന്റെ രേഖകൾ പോലും ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. വാഹനങ്ങൾ കല്ലുകൾ ഉൾപ്പെടെ കള്ളാർ വില്ലേജ് ഓഫിസ് പരിസരത്തേക്ക് മാറ്റി. ഒരു ലോറിക്ക് 25000 രൂപ വരെ പിഴ ലഭിക്കാൻ ഇടയുണ്ട്. പിഴ നൽകിയാൽ വാഹനം വിട്ട് നൽകും.
കള്ളാർ പഞ്ചായത്തിലെ പല ഭാഗങ്ങളിലും അനധികൃത ക്വാറികൾ പ്രവർത്തിക്കുന്നതായി സൂചനയുണ്ട്. ഇതു സംബന്ധിച്ച് തുടരന്വേഷണം നടത്താനുള്ള തീരുമാനത്തിലാണ് ജിയോളജി വകുപ്പ് അധികൃതർ.
മതിയായ രേഖകൾ ഇല്ലാതെ ചെങ്കല്ല് കടത്തുകയായിരുന്ന 4 ടിപ്പർ ലോറികൾ റവന്യു അധികൃതർ പിടികൂടി