കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഹാളിൽ മെഗാ കോവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
രാജപുരം: കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഹാളിൽ പനത്തടി ഗ്രാമപഞ്ചായത്ത് 14-ാം വാർഡ് മെഗാ കോവിഡ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് ഉത്ഘാടനം ചെയ്തു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് സി.കണ്ണൻ നായർ, സെക്രട്ടറി സെബാൻ കാരക്കുന്നേൽ, ട്രഷറർ എ.പിജയകുമാർ എന്നിവർ പ്രസംഗിച്ചു