കോ വിഡ് 19 – സഹായഹസ്തവുമായി മാസ്സ്

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കോ വിഡ് 19 സഹായ പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ കള്ളാര്‍ ഗ്രാമ പഞ്ചായത്തില്‍പ്പെട്ട മാലകല്ലില്‍ മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്തു. പള്‍സ് ഓക്‌സിമീറ്റര്‍, ബാറ്ററി, സ്റ്റീമര്‍, തെര്‍മോമീറ്റര്‍, മാസ്‌ക്, ഹാന്‍ഡ് വാഷ് എന്നിവയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ കിറ്റുകളുടെ വിതരണ ഉദ്ഘാടനം മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ ബിബിന്‍ തോമസ് കണ്ടോത്ത് നിര്‍വഹിച്ചു. മാസ്സ് അസിസ്റ്റന്റ് സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ട കല്ലുങ്കല്‍, മാലക്കല്ല് സെന്‍മേരിസ് പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ജെഫ്രിന്‍ തണ്ടാശ്ശേരി, കോട്ടയം അതിരൂപത പാസ്റ്റര്‍ കൗണ്‍സില്‍ അംഗം ശ്രീമതി ആന്‍സി ജോസഫ്, കൈക്കാരന്മാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply