100 മണിക്കൂര്‍ സ്വരാജ് ഉപവാസ സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്ന ഗാന്ധീയന്‍ പി.ജെ.ജോസഫിന് യാത്രയയപ്പ് നല്‍കി.

രാജപുരം ; കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് രാജ്യനെതിരേ ഗാന്ധിയന്‍ കളക്ടീവ് കോട്ടയം ഭരണങ്ങാനത്ത് സംഘടിപ്പിക്കുന്ന കൃഷി- ഭക്ഷ്യ-ആരോഗ്യ 100 മണിക്കൂര്‍ ഉപവാസ സമരത്തിന് പങ്കെടുക്കാന്‍ പോകുന്ന കള്ളാര്‍ കര്‍ഷക ഐക്യവേദി കണ്‍വീനര്‍ പി.ജെ.തോമസിന് ഐക്യവേദി സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുള്ള സമരപരി പാടിയില്‍ വെച്ച് യാത്ര അയപ്പ് നല്‍കി. രാജപുരത്ത് നടന്ന യാത്രയപ്പു സമരപരിപാടി കള്ളാര്‍ കര്‍ഷക ഐക്യവേദി രക്ഷാധികാരി അഡ്വ.ഷാലു മാത്യു ഉദ്ഘാടനവും ചെയര്‍മാന്‍ ബി.രത്‌നാകരന്‍ നമ്പ്യാര്‍ അദ്ധ്യക്ഷതയും വഹിച്ചു. കെ.എ ദേവസ്യ, സ്വീറ്റ് മാലക്കല്ല്, ജിജി കുര്യന്‍, പി.ജെ.തോമസ് എന്നിവര്‍ സംസാരിച്ചു.
ആഗസ്റ്റ് 5 ന് 2 മണിക്ക് ആരംഭിച്ച് ക്വിറ്റിന്ത്യ ദിനമായ ആഗസ്റ്റ് 9 ന് 6 മണി വരെ 100 മണിക്കൂര്‍ സമയം 4 ബാച്ച് കര്‍ഷകര്‍ 25 മണിക്കൂര്‍ വീതമാണ് സമരം സംഘടിപ്പിക്കുന്നത്. 9 മാസമായി ഡല്‍ഹി കേന്ദ്രീകരിച്ച് കര്‍ഷകര്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തുന്ന ഉപവാസ സത്യാഗ്രഹ സമരം പ്രമുഖ സോഷ്യലിസ്റ്റ് ചിന്തകനും കര്‍ഷകസമര നേതാവ് മായ പ്രൊഫസര്‍ യോഗേന്ദ്ര യാദവ് ഓണ്‍ലൈനായി നിര്‍വ്വഹിക്കും.. സമാപന സത്യാഗ്രഹ സമരം ഡോ.എസ്.പി ഉദയകുമാര്‍ ഉദ്ഘാടനം ചെയ്യും. .

Leave a Reply