അജിത്തിന് ബലമേകാൻ കൈത്താങ്ങുമായി മാസ്സ്

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ നടപ്പിലാക്കിവരുന്ന ഭിന്നശേഷി സഹായ പദ്ധതിയുടെ ഭാഗമായി കാസര്‍ഗോഡ് ജില്ലയിലെ ഒടയം ചാലില്‍ ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അജിത്ത് ബാലന് വാക്കര്‍ നല്‍കി. കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഷിനോജ് ചാക്കോ വാക്കര്‍ വിതരണം ചെയ്തു. മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാദര്‍ ബിബിന്‍ തോമസ് കണ്ടോത്ത്, അസിസ്റ്റന്റ് സെക്രട്ടറി ഫാദര്‍ സിബിന്‍ കൂട്ട കല്ലുങ്കല്‍, ഒടയഞ്ചാല്‍ സെന്റ് ജോര്‍ജ് പള്ളി വികാരി ഫാദര്‍ ബിജി പല്ലു നിയില്‍, വാര്‍ഡ് മെമ്പര്‍മാരായ ശ്രീമതി ആന്‍സി ജോസഫ്, ശ്രീമതി ജിനി ബിനോയ്, അജി ത്തിന്റെ മാതാപിതാക്കളും പങ്കെടുത്തു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കിവരുന്ന സി ബി ആര്‍ പദ്ധതിയുടെ ഗുണഭോക്താവാണ് അജിത്ത്.

Leave a Reply