പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങിയ പോത്ത് ഫാം ഉദുമ എം.എല്‍.എ സി.എച്ച് .കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു .

പൂടംകല്ല്: ജൈവവള നിര്‍മ്മാണത്തിന്റെ ഭാഗമായി പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് തുടങ്ങിയ പോത്ത് ഫാം ഉദുമ എം.എല്‍.എ .സി.എച്ച് .കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു .ചടങ്ങില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ അദ്ധ്യഷത വഹിച്ചു ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യൂ സ്വാഗതം പറഞ്ഞു. ബാങ്ക് വൈസ് :പ്രസിഡണ്ട് കേശവന്‍ മാസ്റ്റര്‍, മുന്‍ സെക്രട്ടറി പി.രഘുനാഥ്, ബാങ്ക് സെക്രട്ടറി ദീപൂദാസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply