രാജപുരം :സെന്റ് പയസ് ടെന്‍ത് കോളേജ് രാജപുരത്തിന്റെ നേത്രത്വത്തില്‍ നടത്തി വരുന്ന രാജ്യാന്തര വെബീനര്‍ പരമ്പരയുടെ അഞ്ചാം ദിവസം ഭൗതീക ശാസ്ത്ര വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്വീഡനിലെ പ്രശസ്തമായ ഉപ്‌സാല സര്‍വ്വകലാശാലയിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകന്‍ ഹിമാന്‍ഷു മിശ്ര ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. നൂതനമായ നാനോകണികകളെ നിര്‍മിക്കുന്ന രീതിയും അതു എങ്ങനെ സമൂഹത്തിനു ഉതകുന്ന രീതിയിലുള്ള മാറ്റങ്ങളെ സഹായിക്കുന്നു എന്നുള്ളതും ഡോ. മിശ്ര സമഗ്രമായി അപഗ്രഥിച്ചു .
രണ്ടാം വെബിനാറില്‍ , ചെക്ക് റിപ്പബ്ലിക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓര്‍ഗാനിക് കെമിസ്ട്രിയിലെ പോസ്റ്റ് ഡോക്ടറല്‍ ഗവേഷകനായ ഡോ. ദേബ് രാജ് ഗംഗോപാദ്യായ പ്രബന്ധം അവതരിപ്പിച്ചു.രാമന്‍ പ്രഭാവത്തെ വളരെ ലളിതമായി ഗവേഷകന്‍ അവതരിപ്പിച്ചു.
തുടര്‍ന്ന് അക്കൗണ്ടിങ്ങിന്റെ ഭാവിയും സാധ്യതകളും എന്ന വിഷയത്തില്‍ അയര്‍ലണ്ടിലെ ഏണസ്റ്റ് & യങ് എന്ന കമ്പനിയിലെ സീനിയര്‍ ഓഡിറ്ററായ ഡിജോ ജോസ് പ്രബന്ധം അവതരിപ്പിച്ചു. അക്കൗണ്ടിംഗ് സാധ്യതകളും അത് വിദ്യാര്‍ഥികള്‍ തിരിച്ചറിയേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റിയും, എങ്ങനെ ഒരു മികച്ച അക്കൗണ്ടിംഗ് പ്രൊഫഷണല്‍ ആകാമെന്നും ഡിജോ വിശദീകരിച്ചു.
തുടര്‍ന്ന് സമകാലിക വിഷയങ്ങള്‍ അപഗ്രഥിച്ച് നടന്ന വെബിനാറില്‍ പുതു സിനിമയ്ക്ക് പുതു തലമുറയോട് പറയാനുള്ളത് എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് സഹോദരങ്ങളിലെ സഞ്ജയ് സംവദിച്ചു . ഡോ ജോര്‍ജ് മാമന്‍, ഡോ ഷിജു ജേക്കബ്, ഡോ അജിത്ത് കുമാര്‍, നിഖില്‍ മോഹന്‍, ഡോ ഷിജു അബ്രഹാം, നിധിന്‍ മാത്യു, പാര്‍വ്വതി ഇ, അജോ ജോസ്, ഡോ മോനിഷ പിജെ, അതുല്യ കുര്യാക്കോസ്, അനുപ്രിയ പി ബി, റിനു രാജു, ഏബല്‍ ജസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു.
ഇന്ന് പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ അല്‍ഫോണ്‍സ് ജോസഫ് വൈഭവങ്ങള്‍ എങ്ങനെ തീഷ്ണം ആക്കാം എന്ന വിഷയത്തെ അപഗ്രഥിച്ച് പ്രബന്ധമവതരിപ്പിക്കും