രാജപുരം: സെന്റ് പയസ് ടെന്ത് കോളേജ് ബിബിഎ വിദ്യാര്‍ത്ഥിനി ആര്യ ഗിരീഷ് മികവിന്റെ കേന്ദ്രമായ ഐഐഐടി അലഹബാദില്‍ എംബിഎ കോഴ്സിന് പ്രവേശനം നേടി. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനമാണ് ഐഐഐടി. ബി ബി എ കോഴ്സ് കഴിഞ്ഞ ആതിര പി, ഹരിത കൃഷ്ണന്, ബികോം കോഴ്സ് കഴിഞ്ഞ ഹരിത ആര്, പ്രണവ് നാരായണന് എന്നിവര്‍ എന്‍ ഐ ടി ഹാമിര്‍പൂരിലും എംബിഎ കോഴ്സിന് അഡ്മിഷന് നേടി. ക്യാറ്റ് സ്കോര്ന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആണ് വിദ്യാര്‍ത്ഥികള്‍ ഈ നേട്ടം കൈവരിച്ചതെന്ന് പ്രിന്‍സിപ്പാള്‍ ബിജു ജോസഫ് അറിയിച്ചു. ക്യാറ്റ് പരീക്ഷയ്ക്ക് അധ്യാപകര്‍ നല്കുന്ന പ്രാധാന്യത്തിന്റെ കൂടി ഫലമാണ് ഈ വിജയം എന്ന് അദ്ദേഹം പറഞ്ഞു.