ചിരസ്മരണപഞ്ചായത്ത്തല ചിത്രരചന മത്സരം നടത്തി.

കാലിച്ചാനടുക്കം: സ്വാതന്ത്ര്യദിനം എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ ഭാഗമായി കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്തല യു.പി ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള ചിരസ്മരണ പെയിന്റിംഗ് മത്സരം കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളില്‍ നടന്നു.പി ടി എ പ്രസിഡന്റ് ടി വി ജയചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഷേര്‍ലി ജോര്‍ജ് സ്വാഗതം പറഞ്ഞു .എസ് എം.സി ചെയര്‍മാന്‍ സി മധു, എം പി.ടി എ പ്രസിഡന്റ് സി.ജയശ്രീ, പി ഇ സി സെക്രട്ടറി പി.ഗോപി, സീനിയര്‍ അസിസ്റ്റന്റ് കെ.പി.ബാബു, സ്റ്റാഫ് സെക്രട്ടറി പി.വി.മിനി, ജോയിന്റ് കണ്‍വീനര്‍ കെ വി പത്മനാഭന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സി.ആര്‍ സി കോഡിനേറ്റര്‍ സി.എം.ലതിക നന്ദി പറഞ്ഞു

Leave a Reply