കോടോം ബേളൂര്‍ പഞ്ചായത്തിലെ അട്ടക്കണ്ടത്ത് ജാഗ്രത സമിതിയോഗം ചേര്‍ന്നു.

രാജപുരം: കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ച കോടോം ബേളൂര്‍ പഞ്ചായത്ത് വാര്‍ഡ് 9 അട്ടക്കണ്ടത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി ജാഗ്രത സമിതി യോഗം ചേര്‍ന്ന
കൂടുതല്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോവിഡിനെ പലരും നിസാരമായി കാണുന്ന സമീപനം സമൂഹത്തില്‍ വലിയ ആഘാതം സൃഷ്ടിക്കുമെന്ന് യോഗം വിലയിരുത്തി…
.മൈക്രോക്ലസ്റ്റര്‍ കെയര്‍ ടെയ്ക്കര്‍മാരുടെ നേതൃത്വത്തില്‍ വാര്‍ഡിലെ മുഴുവന്‍ വീടുകളിലും ജാഗ്രത സന്ദേശം എത്തിക്കാന്‍ തീരുമാനിച്ചു.
ഓണത്തോടനുബന്ധിച്ച് കോവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കാന്‍ മുഴുവന്‍ ആളുകള്‍ക്കും നിര്‍ദ്ദേശം നല്‍കാനും വ്യാജ മദ്യ വില്പനക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
കോവിഡ് ബാധിച്ച ആളുകള്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്ന് ഉറപ്പ് വരുത്താനും രോഗികളുമായി സമ്പര്‍ക്കത്തില്‍ വരുന്നവരെ ക്വാറന്റയിനില്‍ നിര്‍ത്താനും കൃത്യമായി ഇത് വിലയിരുത്താന്‍ ആശ വര്‍ക്കര്‍മാര്‍ കെയര്‍ ടേയ്ക്കര്‍മാര്‍ തുടങ്ങിയവരെ ചുമതലപ്പെടുത്താനും തീരുമാനിച്ചു.
കോവിഡ് ലക്ഷണം കാണിക്കുന്ന പലരും സ്വയം ചികിത്സ തേടുന്നതായി കാണുന്നു…
ഈ നിലപാട് കുറ്റകാരമാണ്..
ഇങ്ങനെ ചെയ്യുന്നവര്‍ ഭാവിയില്‍ മറ്റ് പലരോഗങ്ങള്‍ക്കും വിധേയമാവുകയും രോഗവാഹകരായി മാറുകയും ചെയ്യുന്നു..
ഇങ്ങനെ ചെയ്യുന്ന ആളുകളെ കണ്ടെത്തി പകര്‍ച്ചവ്യാധിനിയന്ത്രണ നിയമപ്രകാരം പിഴ ഇടാക്കി കേസ് എടുക്കാന്‍ സെക്ടര്‍ മജിസ്സ്ട്രെറ്റ്, പോലീസ് എന്നിവരുടെ സഹായം തേടാന്‍ തീരുമാനിച്ചു.
കടകളില്‍ അനാവശ്യമായി ആളുകള്‍ കൂടിയിരിക്കുന്നതായി കാണുന്നു.
കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകളിലെ ഉടമകള്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ അധികാരികളുടെ സഹായം തേടാന്‍ തീരുമാനിച്ചു.
.സെക്ടറല്‍ മജിസ്ട്രേറ്റ്, പോലീസ് എന്നിവരുടെ പരിശോധനകള്‍ കര്‍ശനമാക്കും.നോഡല്‍ ഓഫീസര്‍മ്മാര്‍, പഞ്ചായത്ത് അധികൃതര്‍, പോലീസ്, ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥര്‍ തുടങ്ങി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ക്കുന്നവര്‍ക്കെതിരെ അപമര്യാദയായി പെരുമാറുന്നവര്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുന്നതാണ്…
യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ എം വി ജഗന്നാഥ് അധ്യക്ഷനായി. മുന്‍ വാര്‍ഡ് മെമ്പര്‍മാരായ മധു കോളിയാര്‍, പി.വി.ശശിധരന്‍, നോഡല്‍ ഓഫീസര്‍മാരായ മനോജ് ചാക്കോ, ശാലിനി ഗോപാലന്‍, ആശ വര്‍ക്കര്‍മാര്‍ ബിന്‍സി,സഫീല ADS സെക്രട്ടറി ശ്രീജകുമാരി, വി.വി.ശശികല, സി.വി.സേതുനാഥ്, വി.ഭാസ്‌കരന്‍, എം.വി തമ്പാന്‍, ജോസഫ് ആന്റണി, രാമകൃഷ്ണന്‍ കോളിയാര്‍ എന്നിവര്‍ സംസാരിച്ചു. ജാഗ്രത സമിതി കണ്‍വീനര്‍ പി.പി.രാധ സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ സുലോചന നന്ദിയും പറഞ്ഞു

Leave a Reply