
വാക്സിൻ ക്ഷാമത്തിനെതിരെ പൂടംകല്ല് താലുക്കാശുപത്രിക്ക് മുൻപിൽ യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം നടത്തി
രാജപുരം: വാക്സിൻ ക്ഷാമത്തിനെതിരെ
യൂത്ത് കോൺഗ്രസ്സ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
പൂടംകല്ല് താലുക്കാശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് വിനോദ് മുണ്ടമാണി അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് കള്ളാർ മണ്ഡലം ജനറൽ സെക്രട്ടറി ഗിരീഷ് നീ ലിമല, ജയരാജ് അരിങ്കല്ല്, ബി.അജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരായ മണികണ്ഠൻ, നവനീത്, ശരണ്യ സുധീഷ്, റോയി ഇടക്കടവ്, അനീഷ് ഇടക്കടവ്, അശ്വിൻ പൂടംകല്ല്, ബിനു കോട്ടക്കുന്ന്, എന്നിവർ നേതൃത്വം നൽകി.