അന്താരാഷ്ട്ര വെബിനാര്‍ പരമ്പരയ്ക്ക് നാളെ സമാപനം

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് നടത്തുന്ന അന്താരാഷ്ട്ര ദശദിന വെബിനാര്‍ പരമ്പര നാളെ സമാപിക്കും.കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. കേരള കേന്ദ്ര സര്‍വകലാശാല ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസര്‍ ഡോ ജോണ്‍ മൂലക്കാട്ട് സ്റ്റീഫന്‍,കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റംഗം പ്രമോദ് വെള്ളച്ചാല്‍ എന്നിവര്‍ പങ്കെടുക്കും. നുട്ടാനിക്‌സ് ഗ്ലോബല്‍ എച്ച് ആര്‍ മാനേജര്‍ ഡാനിഷ് ജോര്‍ജ് പ്രബന്ധമവതരിപ്പിക്കും.

ഇന്ന് ‘നിങ്ങളുടെ പരിമിതികള്‍ക്കപ്പുറം നിന്ന് എങ്ങനെ ചിന്തിക്കാം’ എന്ന വിഷയത്തില്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഐ.ഐ.എം റാഞ്ചി അസിസ്റ്റന്റ് പ്രൊഫ്രസറുമായ ഡോ.രഞ്ജിത്ത് ആര്‍ പ്രബന്ധം അവതരിപ്പിച്ചു. പരിമിതികള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കാതെ ചുറ്റുമുള്ള അവസരങ്ങള്‍ കണ്ടെത്തി ജീവിതത്തില്‍ മുന്നേറണമെന്ന് ഡോ.രഞ്ജിത്ത് അഭിപ്രായപ്പെട്ടു. ലക്ഷ്യത്തിലേക്കെത്താന്‍ കുറുക്കുവഴികളില്ലെന്നും കഠിനാധ്വാനം മാത്രമെ ഫലം ചെയ്യുവെന്നും അദ്ദേഹം പറഞ്ഞു. ‘ഭാവിയിലെ തൊഴില്‍ മേഖലയില്‍ നിര്‍മ്മിത ബുദ്ധിയുടെ സ്വാധീനം ‘ എന്ന വിഷയത്തില്‍ അമേരിക്കയിലെ ജോണ്‍സണ്‍ & ജോണ്‍സണ്‍ ഇന്റലിജന്റ് ഓട്ടമേഷന്‍ ലീഡര്‍ അരവിന്ദ ബോയപാട്ടി പ്രബന്ധം അവതരിപ്പിച്ചു . റൗണ്ട് ടേബിള്‍ പരിപാടി ആയി ഷീല കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പ്രബന്ധം അവതരിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ബിജു ജോസഫ്, ഡോ. തോമസ് സ്‌കറിയ, ഡോ സിജി സിറിയക്, തോമസ് ചാക്കോ,ബിബിന്‍ പി.എ, ജിന്‍സി ഫിലിപ്പ്, സിനോയ് ലൂക്കോസ് , ജോബി തോമസ്, അഖില്‍ തോമസ് എന്നിവര്‍ സംസാരിച്ചു .

Leave a Reply