രാജപുരം:ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി ജെ സി ഐ ചുള്ളിക്കര ‘ഗുരുദക്ഷിണ ‘ എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി മുതിര്‍ന്ന മൂന്നു മലയാളം അദ്ധ്യാപകരെ വീട്ടില്‍ ചെന്ന് ആദരിച്ചു. രാജപുരം ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട മലയാളം അധ്യാപകരായ എ.സി. തോമസ്, എം.ടി.ചാക്കോ, കൊട്ടോടി ഗവ. ഹയര്‍സെക്കഡറി സ്‌കൂള്‍ റിട്ട. അധ്യാപിക രത്‌നമ്മ കൊട്ടോടി എന്നിവരെയാണ് ആദരിച്ചത്.ചങ്ങില്‍ ജെസി ഐ പ്രസിഡന്റ് സൂരേഷ് കൂക്കള്‍, സജി എയ്ഞ്ചല്‍ രവിന്ദ്രന്‍ കൊട്ടോടി, ബിനിഷ് ചക്കാല എന്നിവര്‍ സംബന്ധിച്ചു.