തിരുവോണനാളിലും DYFI അട്ടക്കണ്ടം യൂണിറ്റിലെ പ്രവര്‍ത്തകര്‍ തിരക്കിലാണ് സ്‌നേഹഗിരി സിസ്റ്റേഴ്‌സ് നടത്തുന്ന ആംബ്രോസദന്‍വൃദ്ധമന്ദിരത്തിലെ അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കി അട്ടക്കണ്ടം യൂണിറ്റിലെ പ്രവര്‍ത്തകര്‍ മാതൃകയായി….
കൂടാതെ കോടോം-ബേളൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ കിടപ്പ് രോഗികള്‍ക്കും ഓണക്കോടി നല്‍കി…
ആംബ്രോസദന്‍ വൃദ്ധമന്ദിരത്തില്‍ മുന്‍പ് ഭക്ഷണസാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം വന്നപ്പോഴും സഹായത്തിനെത്തിയത് ഡിവൈഎഫ്‌ഐ ആണ്. ഓണക്കോടി വിതരണത്തിലെ ഉദ്ഘാടനം ഡിവൈഎഫ്‌ഐ കാസര്‍ഗോഡ് ജോയിന്റ് സെക്രട്ടറി അഡ്വ. ഷാലു മാത്യു നിര്‍വഹിച്ചു ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മിറ്റി അംഗവും കോടോം ബേളൂര്‍ പഞ്ചായത്ത് അംഗവുമായ ജഗന്നാഥ് എം വി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി വി സജിത്ത് മുന്‍ ബ്ലോക്ക് സെക്രട്ടറി മധു കോളിയാര്‍, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എം വി തമ്പാന്‍,സി വി സേതുനാഥ്, രാജന്‍ വി,സൂരജ് എം, വിഷ്ണു, എന്നിവര്‍ സംബന്ധിച്ചു. യൂണിറ്റ് സെക്രട്ടറി രാഹുല്‍ പി വി സ്വാഗതവും പ്രസിഡന്റ് അഭിനവ് വി വി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വാര്‍ഡിലെ ഇ കിടപ്പുരോഗികള്‍ ഉള്‍പ്പെടെ ഉള്ളനിര്‍ധനരായ കുടുംബങ്ങള്‍ക്ക് ഓണക്കോടി വിതരണം ചെയ്തു….