പാണത്തൂര്‍ : പൊതുപ്രവര്‍ത്തകനായ പാണത്തൂര്‍ പാറക്കടവിലെ അജി ജോസഫിന്റെയും ഷിനി മാത്യുവിന്റെയും ഇത്തവണത്തെ ഓണഘോഷത്തിന് മകള്‍ ജിനിന അഗസ്റ്റിന്റെ റാങ്ക് കൂടി ആയപ്പോള്‍ ഇരട്ടി മധുരമായി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗത്തില്‍ ഏഴാം റാങ്കോട് കൂടിയാണ് ഈ മിടുക്കി ഉന്നത വിജയം കരസ്ഥമാക്കിയത്. മഞ്ചേശ്വരം ഗോവിന്ദ പൈമെമ്മോറിയല്‍ കോളേജിലാണ് പഠിച്ച് കൊണ്ടിരിക്കുന്നത്. ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ പ്ലസ്ടൂ പഠനം പൂര്‍ത്തിയാക്കിയ ജിനിന പടന്നക്കാട് നെഹ്‌റു ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കി. തുടര്‍ന്ന് മഞ്ചേശ്വരം ഗോവിന്ദപൈ കോളേജില്‍ ബിരുദാനന്തര ബിരുദം. അധ്യാപിക ആകാനാണ് ജിനിനയ്ക്ക് ആഗ്രഹം. പഠനത്തോടൊപ്പം കലാ രംഗത്തും ജിനിന ഏറെ മികവ് പുലര്‍ത്തിയിരുന്നു. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ മാര്‍ഗം കളിയില്‍ തുടര്‍ച്ചയായി 2 തവണ ഫസ്റ്റും ഒരു തവണ സെക്കന്റും ലഭിച്ചിട്ടുണ്ട്., മകളുടെ വിജയത്തില്‍ ഏറെ സന്തോഷിക്കുന്നതായും മാതാപിതാക്കള്‍ പറയുന്നു. ഈ വിജയം മാതാപിതാക്കള്‍ക്കുള്ളതാണന്ന് ജിനിന പറഞ്ഞു