പാണത്തൂര്‍: കിണറ്റില്‍ വീണ് മുങ്ങിത്താഴുകയായിരുന്ന പള്ളിക്കാലിലെ ഷിഹാബിന്റെ കുട്ടികളെ അതിസാഹസികമായി രക്ഷപെടുത്തിയ അയല്‍വാസിയായ കെ.സി.കുമാരനെ പനത്തടി സേവാഭാരതി മെമന്റോയും ഓണക്കോടിയും നല്‍കി ആദരിച്ചു. പള്ളിക്കാലിലെ അദ്ധേഹത്തിന്റെ വീട്ടിലെത്തിയാണ് ആദരിച്ചത്. സേവാഭാരതി പ്രവര്‍ത്തകരായ ആര്‍.പ്രേംകുമാര്‍, കെ.എന്‍.കൃഷ്ണന്‍കുട്ടി, പ്രതീഷ് പനത്തടി വിനോദ് പനത്തടി മഞ്ജുഷ പാണത്തൂര്‍ എന്നിവരും കൂടെയുണ്ടായിരുന്നു.പ്രവര്‍ത്തകര്‍ ഷിഹാബിന്റെ വീട്ടിലെത്തി കുട്ടികളെയും സന്ദര്‍ശിച്ചാണ് മടങ്ങിയത്.