കാസർകോട് റെഡ് ക്രോസ് സൊസൈറ്റി പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി.

കാസർകോട് റെഡ് ക്രോസ് സൊസൈറ്റി പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി.

രാജപുരം: റെഡ് ക്രോസ് സൊസൈറ്റി കേരള ഘടകത്തിൽ നിന്നും കാസർകോട് റെഡ് ക്രോസ് സൊസൈറ്റിക്ക് ലഭിച്ച 17 ഓക്സിജൻ കോൺസൻട്രേറ്ററുകളിൽ ഒന്ന് പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് നൽകി. റെഡ്ക്രോസ് ജില്ലാ സെക്രട്ടറി ആർ.സൂര്യനാരായണ ഭട്ടിൽ നിന്നും പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ ശിവദാസ്, പഞ്ചായത്തംഗം കെ.ജെ.ജയിംസ്, മെഡിക്കൽ ഓഫിസർ ഡോ.അനൂപ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ജോസ് പ്ലാച്ചേരി, ജോർജ് വർഗീസ്, പത്മനാഭൻ, ഭവാനിയമ്മ, കെ.കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.

Leave a Reply