പാണത്തൂര്‍ മാവുങ്കാലില്‍ ബീവ്‌റേജ് ഔട്‌ലെറ്റ് കൊണ്ടുവരാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.

പാണത്തൂര്‍: മാവുങ്കാലില്‍ ബീവ്‌റേജ് ഔട്‌ലെറ്റ് കൊണ്ടുവരാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യ പെട്ട് കേരള മദ്യനിരോധന സമിതി കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധ ഐക്യവേദി ആക്ഷന്‍ കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി. തുടര്‍ന്ന് പഞ്ചായത്ത്പ്രസിഡന്റിന് നിവേദനം നല്‍കി. ഔട്‌ലെറ്റ് തുടങ്ങാനുള്ള തീരുമാനവുമായി പഞ്ചായത്ത് മുന്നോട്ടു പോയാല്‍ സത്യാഗ്രഹം അടക്കമുള്ള സമരപരിപാടികള്‍ മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ.ജോസ് പൗവത്തില്‍ യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.ജില്ല പ്രസിഡന്റ് തോമസ് പാലത്തിനാടിയില്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ല സെക്രട്ടറി സഖറിയാസ് തേക്കുംകാട്ടില്‍, കണ്‍വീനര്‍ ജോളി കക്കുഴിയില്‍, സൂര്യനാരയണ ഭട്ട്, രാജു കപ്പലുമാക്കല്‍ ,ദേവസ്യ പനത്തടി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply