പുടംകല്ല് താലൂക്ക് ആശുപത്രിയിൽ ജെസിഐ ഇൻഡ്യ സോൺ 19 ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി.

പുടംകല്ല് താലൂക്ക് ആശുപത്രിയിൽ ജെസിഐ ഇൻഡ്യ സോൺ 19 ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി.

രാജപുരം: പുടംകല്ല് താലൂക്ക് ആശുപത്രിയിൽ ജെസിഐ ഇൻഡ്യ സോൺ 19 ഓക്സിജൻ കോൺസെൻട്രേറ്റർ സംഭാവന ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ പരുപാടി ഉത്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ജെസിഐയുടെ പ്രസിഡന്റ് ഡോ നിതാന്ത അദ്ധ്യക്ഷൻ വഹിച്ചു. ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് അരുൺ പ്രഭു , സോൺ ഓഫീസർ സന്തോഷ് ജോസഫ്, നീലേശ്വരം ജെസിഐ പ്രസിഡന്റ് ഡോ രതീഷ്, റോണി പോൾ എന്നിവർ പ്രസംഗിച്ചു. ചുള്ളിക്കര ജെസിഐ പ്രസിഡന്റ് കെ.കെ സന്തോഷ് സ്വാഗതവും താലൂക്ക് ആശുപത്രി ഡോക്ടർ വിശ്വ കിരൺ നന്ദിയും പറഞ്ഞു.

Leave a Reply