രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്ത് 11, 12 വാര്‍ഡുകളില്‍ പോസിറ്റീവ് ആയ വീടുകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അണുനശീകരണം നടത്തി. മുന്‍ യൂത്ത് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് വിനോദ് ചേറ്റുകല്ല്. വാര്‍ഡ് മെമ്പര്‍ ബി.അജിത് കുമാര്‍ എന്നിവരുടെ നേതൃത്വം നല്‍കി. വാര്‍ഡുകളിലെ പോസിറ്റീവ് രോഗികള്‍ക്കു മരുന്നും മറ്റു ആവശ്യമായ സാധനങ്ങള്‍ എത്തിക്കുന്നതും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ്.