താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അക്ഷര സേന അംഗങ്ങള്‍ക്ക് ഐ ഡി കാര്‍ഡ് വിതരണം ചെയ്തു.

രാജപുരം: ഇനി കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് അക്ഷരസേന അംഗങ്ങളും സജീവമായിരിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ തീരുമാനപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ ലൈബ്രറികളിലും അക്ഷരസേന രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. ഓരോ വായനശാലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട യുവതി, യുവാക്കളെയാണ് അക്ഷരസേന ടീമില്‍ അംഗങ്ങളാക്കിയിരിക്കുന്നത്. കോവിഡ് മൂലം ദുരിതം അനുഭിവിക്കുന്ന മേഖലയിലേക്ക് കടന്ന് ചെന്ന് അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തും പ്രതിരോധ പ്രവര്‍ത്തനം നടത്തിയും അക്ഷരസേന അംഗങ്ങള്‍ പ്രവര്‍ത്തിക്കും. വെള്ളരിക്കുണ്ട് താലൂക്ക് പരിധിയില്‍ മാത്രം 72 വായനശാലകളില്‍ നിന്നും 814 വളണ്ടിയര്‍മാരെ അക്ഷരസേനയില്‍ അംഗങ്ങളാക്കിയിട്ടുണ്ട്. ഇവര്‍ക്ക് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ തയ്യാറാക്കിയ ഫോട്ടോ പതിച്ചുള്ള ദീര്‍ഘകാലം ഉപകരിക്കുന്ന നിലയിലുള്ള ഐഡന്റിറ്റി കാര്‍ഡ് നല്‍കി കഴിഞ്ഞു. ഐഡി കാര്‍ഡിന്റെ വെള്ളരിക്കുണ്ട് താലൂക്ക് തല ഉദ്ഘാടനം വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയില്‍ വെച്ച് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി ദീലീപ്കുമാര്‍ നിര്‍വ്വഹിച്ചു. വായനശാല പ്രസിഡന്റ് വി എ പുരുഷോത്തമന്‍ അധ്യക്ഷനായി.കെ വിനോദ്, ലത ശ്രീധരന്‍, ശ്രീഹരി, ഇ കെ അനുഗ്രഹ് എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, സൗമ്യ അജേഷ് നന്ദിയും പറഞ്ഞു.

Leave a Reply