രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അബുദാബി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അബുദാബി കൂട്ടായ്മ കൂട്ടായ്മ ഓണച്ചെപ്പ് എന്ന പേരില്‍ ഓണാഘോഷം നടത്തി.
കോവിഡ് 19 ന്റെ പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും സൂം ഡിജിറ്റല്‍ ഫ്‌ലാറ്റ് ഫോമിലാണ് ഓര്‍മ്മചെപ്പ് ‘ അരങ്ങേറിയത്.
27, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഹോളി ഫാമിലി സ്‌കൂള്‍ മാനേജറും, ഹോളി ഫാമിലി പള്ളി വികാരിയുമായ ഫാജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡണ്ട് ജോബി മെത്തനത്ത് അധ്യക്ഷത വഹിച്ചു.
പ്രോഗ്രാം കമ്മിറ്റി കോര്‍ഡിനേറ്ററും കൂട്ടായ്മ ട്രഷററുമായ ജിതേഷ് മുന്നാട് ആമുഖ പ്രസംഗം നടത്തി. കുമാരി ശ്രേയ ജിതേഷും ആന്റ് മിഷേല്‍ മനീഷും അവതാരികമാരായി. പ്രോഗ്രാം കമ്മിറ്റി സാങ്കേതിക വിഭാഗം ചെയര്‍മാന്‍ സുമേഷ് ജോസഫ് ഡിജിറ്റല്‍ ആയി അണിയിച്ചൊരുക്കിയ ഓണം ഘോഷയാത്ര കഴിഞ്ഞ കാല ഓണാഘോഷങ്ങളുടെ ഓര്‍മകളായി.
തുടര്‍ന്ന് ഈശ്വര പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. എച്ച് എഫ് എസ് എസ് അബുദാബി സെക്രട്ടറി ടിജോ കുര്യന്‍ സ്വാഗതം പറഞ്ഞു.
മുഖ്യാതിഥിയായെത്തിയ ജെ സി ഡാനിയേല്‍ പുരസ്‌കാര ജേതാവ് ബാലചന്ദ്രന്‍ കൊട്ടോടി തന്റെ കലാ സാംസ്‌കാരിക പ്രകടനങ്ങളിലൂടെ ഈ വര്‍ഷത്തെ ഓണാഘോഷത്തെ അവിസ്മരണിയമാക്കി.
ബാലചന്ദ്രന്‍ കൊട്ടോടിയേയും, ഉത്ഘാന സന്ദേശത്തിലൂടെ മനവിക മൂല്യങ്ങളുടെ ഓണസന്ദേശം നല്‍കിയ, ഫാ.ജോര്‍ജ്ജ് പുതുപ്പറമ്പലിനെയും പ്രത്യേകം ആദരിച്ചു.
തുടര്‍ന്ന് എച്ച് എഫ് എച്ച് അസ് അബൂ ദാബി കൂട്ടായ്മ മുന്‍ പ്രസിഡന്റുമാര്‍, പ്രദീപ് കള്ളാര്‍, സജീ മുളവിനാല്‍ ,
എന്നിവര്‍ മുന്‍ സെക്രട്ടറി വിനോദ് പണത്തൂര്‍, ഫിലിപ്പ് കുഴികാട്ടില്‍, എന്നിവരുടെ സാന്നിധ്യത്തില്‍ഫാ.ജോര്‍ജ്ജിനെയും
ബാലചന്ദ്രന്‍ കൊട്ടോടിയേയും
പൊന്നാടയണിക്കുകയും മൊമെന്റോ കൈമാറുകയും ചെയ്തു.
ധന്യമായ ആ നിമിഷങ്ങള്‍ക്ക് സന്തോഷത്തോടെ നമ്മുടെ കൂട്ടായ്മയുടെ സ്ഥാപക പ്രിഡന്റ് മനോജ് മരുതൂര്‍, ധന്യ വിശ്വംഭരന്‍
പിന്നീട് കൂട്ടായ്മയുടെ അഡൈ്വസര്‍ സലാം വണ്ണത്തികാനം, ഷീന മനോജ് മാസ്റ്റര്‍ ദേവജ് വിശ്വംഭരന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് നടത്തിയ കള്‍ച്ചര്‍ പ്രോഗ്രാമില്‍ ബാലചന്ദ്രന്‍ കൊട്ടോടി അവതരിപ്പിച്ച മാജിക്, പ്രകൃതിയെ ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള നാടന്‍ പാട്ട്, ശുദ്ധ സംഗീതത്തെ അനുസ്മരിച്ചു കൊണ്ടുള്ള പുല്ലാങ്കുഴല്‍ എന്നിവ അരങ്ങേറുകയും കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും ആസ്വദിക്കുകയും ചെയ്തു. അതോടൊപ്പം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ അതിമനോഹരമായി അവതരിപ്പിക്കുകയും എല്ലാവരും ആസ്വദിക്കുകയും ചെയ്തു. കൂട്ടായ്മയിലെ കുഞ്ഞുമക്കളെ പരിചയപ്പെടുത്തിയത് വളരെ ശ്രദ്ധേയമായി. തുടര്‍ന്ന് ബെന്നി പുക്കറയുടെ നന്ദി പ്രസംഗത്തോടെ യോഗം അവസാനിച്ചു.

Leave a Reply