പാണത്തൂർ : ലോക സാക്ഷരത ദിനാഘോഷത്തിന്റെ ഭാഗമായി പാണത്തൂർ റോയൽ ക്ലബ്ബ് അനുമോദന ചടങ്ങ് നടത്തി. പഞ്ചായത്തംഗവും ചെറു പനത്തടി മാതൃക വികസന വിദ്യാ കേന്ദ്രം നോഡൽ പ്രേരകുമായ എൻ.വിൻസെന്റ്, കമ്മാടി ഏകാധ്യാപക വിദ്യാലയത്തിലെ അധ്യാപകൻ എം.കെ.ഭാസ്ക്കരൻ, ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ.പത്മനാഭൻ എന്നിവരെ ആദരിച്ചു.
ക്ലബ്ബ് പ്രസിഡന്റ് കെ.ബാലൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. മധുസൂദനൻ, കെ.എം. മോഹനൻ, പി.കെ.രാജൻ, വി.ബി.സതീഷ് , കെ.ബി.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു