പനത്തടി : പാണ്ഡ്യാല കാവ് ദുര്‍ഗ ഭഗവതി ക്ഷേത്രത്തില്‍ പുനരുദ്ധാരണ ബ്രഹ്‌മകലശ ത്തിന്റെ ഭാഗമായി ഉപദേവസ്ഥാന നിര്‍മ്മാണ പ്രവൃത്തികളുടെ കുറ്റിയടിക്കല്‍ ചടങ്ങ് നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ കക്കാട്ടില്ലത്ത് നാരായണ പട്ടേരി ‘ ക്ഷേത്രം രക്ഷാധികാരി എം.കുഞ്ഞമ്പുനായര്‍ അഞ്ജനമുക്കൂട്, ക്ഷേത്രം മേല്‍ശാന്തി വെങ്കിടേശ കെദില്ലായ, ക്ഷേത്രം പ്രസിഡണ്ട് പി.വി.കുഞ്ഞിക്കണ്ണന്‍, സെക്രട്ടറി സി.ഗംഗാധരന്‍ മാസ്റ്റര്‍, ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍, മാതൃസമിതി പ്രസിഡണ്ട് ഗീതാ ഗംഗാധരന്‍ , സെക്രട്ടറി സുശീല ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ രമേശ് കാന്തര്‍ കാസര്‍ഗോഡ് ഉപദേവ സ്ഥാനം നിര്‍ണ്ണയിച്ച് ശശി തച്ചങ്ങാട്, കെ.ബി രാജു മേസ്ത്രി എന്നിവര്‍ കുറ്റിയിടല്‍ ചടങ്ങ് നടത്തി
ഭരണ സമിതി, മാതൃസമിതി പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുത്തു.