കര്‍ഷക തൊഴിലാളി അതിവര്‍ഷ ആനുകൂല്യം കുടിശ്ശീഖ കൊടുത്തു തീര്‍ക്കണം – ബി.കെഎം.യൂ.

കപ്പള്ളി : ക്ഷേമനിധിയില്‍ അംഗങ്ങളായി അംശാദായം അടച്ച് കാലാവധി പൂര്‍ത്തിയായ കര്‍ഷക തൊഴിലാളികള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് അനുവദിക്കേണ്ട അതിവര്‍ഷ ആനുകൂല്യം കഴിഞ്ഞ ഏഴ് വര്‍ഷമായി കുടിശ്ശീഖ ആയിരിക്കുകയാണ്. കോവിഡ് മഹാമാരിയെ തുടര്‍ന്ന് പ്രയാസപ്പെടുകയാണ് കര്‍ഷക തൊഴിലാളികള്‍. ആയതിനാല്‍ അടിയന്തിരമായ കര്‍ഷക തൊഴിലാളി ക്ഷേമനിധി അതിവര്‍ഷ ആനുകൂല്യം കുടിശ്ശീഖ കൊടുത്തു തീര്‍ക്കാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍(ബി.കെ.എം.യു) കപ്പള്ളി യൂണിറ്റ് യോഗം അധികൃതരോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.പി ബാബു, ജില്ലാ ട്രഷറര്‍ എം.കുമാരന്‍ എക്‌സ് എം.എല്‍.എ, സി.പി.ഐ കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ബി. രത്‌നാകരന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. എ.രാഘവന്‍ സ്വാഗതവും കെ.കെ കൃഷ്ണന്‍ അദ്ധ്യക്ഷതയും വഹിച്ചു. ഭാരവാഹികള്‍ സെക്രട്ടറി : കെ.കെ.കൃഷ്ണന്‍, പ്രസിഡന്റ് : എല്‍.സുകുമാരന്‍. ഇതോടൊപ്പം
ബി.കെ.എം.യൂ മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും നടന്നു.

Leave a Reply